News Crime

അഭയക്കേസിൽ സിബിഐ കുറ്റപത്രം നൽകുന്നത് പതിനാറ് വർഷങ്ങൾക്ക് ശേഷം

തിരുവനന്തപുരം: അഭയക്കേസിൽ സിബിഐ കുറ്റപത്രം നൽകുന്നത് അന്വേഷണം തുടങ്ങി പതിനാറ് വർഷങ്ങൾക്ക് ശേഷം. 1993-ൽ ആന്വേഷണം നടത്തിയ ആദ്യ സംഘം തെളിവില്ലെന്ന് കാട്ടി മൂന്നു തവണ റിപ്പോർട്ട് നൽകിയെങ്കിലും കോടതി അംഗീകരിച്ചില്ല. 2007-ൽ തുടങ്ങിയ പുതിയ സംഘത്തിന്റെ അന്വേഷണത്തിലാണ് അഭയക്കേസിൽ പ്രതികൾ അറസ്റ്റിലാകുന്നത്. അത്യന്തം നാടകീയമായിരുന്നു കേസിൽ സിബിഐയുടെ അന്വേഷണവും.