News Crime

സ്വര്‍ണം കടത്താന്‍ നയതന്ത്ര വാഹനവും ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍

കൊച്ചി: സ്വര്‍ണം കടത്താന്‍ സ്വപ്നയടക്കമുള്ള പ്രതികള്‍ നയതന്ത്ര വാഹനവും ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. യു.എ.ഇ കോണ്‍സുലേറ്റിലെ വാഹനം കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘം നടപടി തുടങ്ങി. യു.എ.ഇ കോണ്‍സുലേറ്റും, സി ആപ്റ്റും തമ്മിലുള്ള പാഴ്‌സല്‍ ഇടപാടിന്റെ തെളിവെടുപ്പിന്റെ ഭാഗമായി കൂടുതല്‍ ഉദ്യോഗസ്ഥരെ കസ്റ്റംസ് ചോദ്യം ചെയ്യും.