News Crime

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സ്‌റ്റേ

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മെമ്മറി കാര്‍ഡ്, രേഖയാണോ അതോ തൊണ്ടിമുതലാണോ എന്ന കാര്യം വ്യക്തമാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് സുപ്രീംകോടതിയുടെ സ്‌റ്റേ ഉത്തരവ്.