നടിയെ ആക്രമിച്ച കേസ്: വിചാരണ വ്യാഴാഴ്ച തുടങ്ങും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വ്യാഴാഴ്ച തന്നെ തുടങ്ങും. വിചാരണ നടപടികള്‍ക്ക് തടസമില്ലെന്ന് ഹൈക്കോടതി ബുധനാഴ്ച വ്യക്തമാക്കി. കേസിലെ ഒന്നാം സാക്ഷിയെയാണ് വ്യാഴാഴ്ച ആദ്യം വിസ്തരിക്കുക. അതേസമയം കുറ്റം ചുമത്തിയതിനെതിരേ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.