News Crime

നടിയെ ആക്രമിച്ച കേസ്: 28-ന് വിചാരണ തുടങ്ങും; ദിലീപ് അടക്കം 12 പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 28-ന് വിചാരണ തുടങ്ങും. കേസില്‍ ദിലീപ് അടക്കമുള്ള 12 പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തി. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കുറ്റം ചുമത്തിയത്. എല്ലാ പ്രതികളെയും കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. പോലീസ് ചുമത്തിയ കുറ്റം ദിലീപ് അടക്കമുള്ള പ്രതികള്‍ നിഷേധിച്ചു.