News Crime

ആലപ്പുഴയിലെ കുഞ്ഞിന്റെ കൊലപാതകം: അമ്മയെ കുടുക്കിയത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ആലപ്പുഴ: ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയതാണെന്ന് അമ്മ ആതിര ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ആലപ്പുഴ എഎസ്പി ആര്‍ വിശ്വനാഥന്‍. കൊലപാതകത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും എഎസ്പി വ്യക്തമാക്കി. ഉറക്കി കിടത്തിയ കുഞ്ഞിനെ പിന്നീട് ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പറഞ്ഞ ആതിര ഇന്ന് കുറ്റമേറ്റ് പറയുകയായിരുന്നു.