News Crime

ബിനീഷിന്റെ വീട്ടില്‍ നിന്നും അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തെന്ന് ഇ.ഡി

തിരുവനന്തപുരം:  ബെംഗളൂരു മയക്കുമരുന്ന്  കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. പരിശോധനയില്‍ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ്  കണ്ടെടുത്തു .ബിനീഷിന്റെ ഭാര്യാ മാതാവിന്റെ ഐ ഫോണും കസ്റ്റഡിയില്‍ എടുത്തു . ക്രെഡിറ്റ്  കാര്‍ഡ് വീട്ടില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ കൊണ്ട് വെച്ചതാണെന്ന് കുടുംബം ആരോപിച്ചു.