News Crime

തൊടുപുഴയിലെ ഏഴുവയസുകാരന്റെ മരണം, കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു

തൊടുപുഴ: ഏഴുവയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം മറച്ചുവെച്ചതിനും പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഇവരുടെ സുഹൃത്തും ബന്ധുവുമായ അരുണിന്റെ മർദ്ദനത്തിൽ ഏഴുവയസുകാരൻ മരിക്കുന്നത്. സംഭവത്തിൽ അരുൺ ആനന്ദിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.