News Crime

നടന്‍ വിനീതിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി തട്ടിപ്പിന് ശ്രമം

 ചെന്നൈ: നടന്‍ വിനീതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി തട്ടിപ്പിന് ശ്രമം. വിനീത് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തൊഴിലും അവസരങ്ങളും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. അന്വേഷണം ആവശ്യപ്പെട്ട് വിനീത് കേരളാ ഡിജിപിയ്ക്ക് പരാതി നല്‍കി.