News Crime

പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലിയില്‍ കണ്ട സംഭവം കൊലപാതകം

കോഴിക്കോട്: താമരശ്ശേരിയില്‍ ഏഴുമാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. താമരശ്ശേരി സ്വദേശി മുഹമ്മദലിയുടെ മകളായ ഫാത്തിമയെയാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പിതൃസഹോദരന്റെ ഭാര്യ ജസീല കുറ്റം സമ്മതിച്ചത്.