News Crime

മരണത്തില്‍ ദുരൂഹത; മൂന്ന് മാസം മുമ്പ് മരിച്ച പൊഴിയൂര്‍ സ്വദേശിയുടെ പോസ്റ്റുമോര്‍ട്ടം നടത്തി

തിരുവനന്തപുരം: മൂന്ന് മാസം മുമ്പ് മരിച്ച തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി ജോണിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടുത്തയാഴ്ച ലഭിക്കും. ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സഹോദരിയുടെയും അച്ഛന്റെയും പരാതിയെ തുടര്‍ന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.