News Crime

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സ്വര്‍ണക്കടത്തിലേക്ക്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച സി.ബി.ഐ അന്വേഷണം സ്വര്‍ണക്കടത്ത് കേസിലേക്ക്. 2019-ലെ സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങളാണ് സി.ബി.ഐ. തേടുന്നത്. കേസിന്റെ മുഴുവന്‍ രേഖകളും ഡി.ആര്‍.ഐ സി.ബി.ഐക്ക് കൈമാറി. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയുമായിരുന്നു കേസിലെ പ്രതികള്‍.