News Crime

വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയത് വാഹനാപകടം തന്നെയെന്ന് സി.ബി.ഐ കണ്ടെത്തല്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയത് വാഹനാപകടം തന്നെയെന്ന് സി.ബി.ഐ കണ്ടെത്തല്‍. കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവര്‍ അര്‍ജുന്‍ നാരായണന് എതിരേ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് കലാഭവന്‍ സോബി ജോര്‍ജിന് എതിരേ കേസെടുക്കുമെന്ന് സി.ബി.ഐ. അറിയിച്ചു.