News Crime

ലോക്ക്ഡൗണ്‍ കാലത്ത് ബാങ്കിംഗ് തട്ടിപ്പു സംഘങ്ങള്‍ സജീവം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് ബാങ്കിംഗ് തട്ടിപ്പു സംഘങ്ങളും തലപൊക്കിത്തുടങ്ങി. ഭവന വായ്പകള്‍ക്കടക്കം പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ മറവില്‍ അക്കൗണ്ടുടമകളുടെ പണം കവരാനാണ് തട്ടിപ്പ് സംഘങ്ങളുടെ ശ്രമം. ബാങ്കിന്റേതെന്ന പേരില്‍ വരുന്ന സന്ദേശങ്ങള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് പോലീസിന്റെ സൈബര്‍ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.