News Crime

ബാര്‍കോഴക്കേസില്‍ കെ എം മാണിക്കെതിരായ ഗൂഢാലോചന ചെന്നിത്തലയുടേത്; മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്

കോട്ടയം: ബാര്‍കോഴക്കേസില്‍ കേരളകോണ്‍ഗ്രസ് തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന് ലഭിച്ചു. കെ.എം മാണിക്കെതിരായ ഗൂഢാലോചന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലെന്നാണ് സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. ഐ ഗ്രൂപ്പ് ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായി. പി.സി ജോര്‍ജും ആര്‍. ബാലകൃഷ്ണപിള്ളയും സഹായിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസ് പുറത്തുവിടുന്നു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്