News Crime

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ്; ലീന മരിയ പോളില്‍ നിന്ന് മൊഴിയെടുത്തു

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസില്‍ നടി ലീന മരിയ പോളില്‍ നിന്ന് പോലീസ് വീണ്ടും മൊഴിയെടുത്തു. രവി പൂജാരയുമായി ബന്ധപ്പെട്ട് തനിക്ക് സാമ്പത്തിക ഇടപാടുകള്‍ ഇല്ല എന്ന് നടി പോലീസിനോട് ആവര്‍ത്തിച്ചു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ല എന്നുമാണ് ലീന പോലീസിന് നല്‍കിയ മൊഴി.