News Crime

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് അന്വേഷണം ഡല്‍ഹിയിലേക്കും

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് അന്വേഷണം ഡല്‍ഹിയിലേക്കും. തട്ടിപ്പ് കേസില്‍ തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന നടി ലീന മരിയ പോളിന്റെ സുഹൃത്ത് സുകേശ് ചന്ദ്രശേഖര്‍ നാല് മാസം മുമ്പ് കൊച്ചിയില്‍ എത്തിയതാണ് പോലീസ് അന്വേഷിക്കുന്നത്. ജൂണ്‍ അവസാനമാണ് ഡല്‍ഹി പോലീസിന്റെ കാവലില്‍ സുകേശ് ചന്ദ്രശേഖര്‍ കൊച്ചിയിലെ ഹോം സ്‌റ്റേയില്‍ താമസിച്ചത്. ഇതിനിടെ രവി പൂജാരിയുടെ വിവരങ്ങള്‍ തേടി അന്വേഷണ സംഘം മുംബൈയിലേക്കും ഉടുപ്പിയിലേക്കും തിരിച്ചു.