News Crime

ബെംഗളൂരു മയക്കുമരുന്ന് കേസ്: നടി സഞ്ജന ഗല്‍റാണിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തു

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തു. കേസില്‍ ഇന്നലെ അറസ്റ്റിലായ അരൂര്‍ സ്വദേശി നിയാസ് മുഹമ്മദും സഞ്ജന ഗള്‍റാണിയും അടുത്ത സുഹൃത്തുക്കളെന്നു സിസിബി വൃത്തങ്ങള്‍. സജ്ഞനയുടേയും കേസിലെ മൂന്നാം പ്രതി വീരേന്‍ ഖന്നയുടേയും വീടുകളില്‍ റെയ്ഡ് നടക്കുകയാണ്.