News Crime

ബെംഗളൂരു ലഹരി മരുന്ന് കേസ്: നടന്‍ വിവേക് ഒബ്രോയിയുടെ ഭാര്യയ്ക്ക് നോട്ടീസ്

ബെംഗളൂരു ലഹരി മരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയുടെ ഭാര്യയ്ക്ക് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്. ലഹരി മരുന്ന് കേസിലെ പിടികിട്ടാ പുള്ളി ആദിത്യ അല്‍വയുടെ സഹോദരിയാണ് വിവേകിന്റെ ഭാര്യ പ്രിയങ്ക. ആദിത്യ അല്‍വ മുംബൈയിലേക്ക് കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.സി.ബി ഇന്നലെ വിവേക് ഒബ്രോയി‌യുടെ മുംബൈയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.