News Crime

ബെംഗളൂരു മയക്കുമരുന്ന് കേസ്: സഞ്ജനയെയും രാഗിണി ദ്വിവേദിയെയും സിസിബി ചോദ്യം ചെയ്യുന്നു

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടിമാരായ സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവരെയും മയക്കുമരുന്ന് ഇടപാട് സംഘത്തിലെ പ്രധാന കണ്ണികളായ നിയാസ്, രാഹുല്‍ ഷെട്ടി, തുടങ്ങിയവരെയും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ നിന്ന് ലഭിക്കുന്ന മൊഴികള്‍ കൂടി പരിശോധിച്ചു കന്നഡ സിനിമ മേഖലയിലെ കൂടുതല്‍ പേര്‍ക്കായി വല വിരിക്കുകയാണ് സി.സി.ബി.