News Crime

തുടര്‍ച്ചയായ ആറാം ദിനവും ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു

ബെംഗളൂരു: ലഹരി മരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് തുടര്‍ച്ചയായ ആറാം ദിനവും ബിനീഷിനെ ചോദ്യം ചെയ്യുകയാണ് ബംഗളുരുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ബിനീഷ് മുന്‍പത്തെക്കാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം ബിനീഷ് മയക്കു മരുന്ന് ഉപയോഗിച്ചിരുന്നെന്ന കള്ളപ്പണകേസില്‍ ചോദ്യം ചെയ്തവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ കേസെടുക്കാനുള്ള സാധ്യത ഏറി.