News Crime

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. യു.എ.എഫ്.എക്‌സ് കമ്പനി, ബിനീഷിന്റെ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇ.ഡിയുടെ അന്വേഷണം. മയക്കു മരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയ സാഹചര്യവും എന്‍ഫോഴ്‌സമെന്റ് ആരായും.