വിചാരണ നീട്ടണമെന്ന് ബിനോയ് കോടിയേരി കോടതിയില്‍
ബെംഗളൂരു: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി കോടതിയെ സമീപിച്ചു. വിദേശത്തായതിനാല്‍ എത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ ബിനോയ് അപേക്ഷ നല്‍കിയത്. മറുപടി നല്കാന് ആവശ്യപ്പെട്ട് കോടതി യുവതിക്ക് നോട്ടീസ് അയച്ചു.