News Crime

കണ്ണൂരിൽ ഗർഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപിക്കാർ തല്ലിത്തകർത്തതായി പരാതി

കണ്ണൂർ: കണ്ണൂർ പിലാത്തറയിൽ ഗർഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനം ബിജെപിക്കാർ തല്ലിത്തകർത്തതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവതിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുതാഴത്തെ പൂക്കാടത്ത് വീട്ടിൽ നാസിലയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽലുള്ളത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.

Mathrubhumi News is now available on WhatsApp. Click here to subscribe.