News Crime

സ്വര്‍ണക്കടത്ത്: ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി തീരുമാനം

കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റ തീരുമാനം. കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് നല്‍കിയ മൊഴിയില്‍ ചില വ്യക്തത കുറവ് കണ്ടത്തിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ നീക്കം. അതിനിടെ സ്വപ്നയടക്കമുള്ള പ്രതികളെ കോഫേപോസ ചുമത്തി കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കസ്റ്റംസ് നടപടി തുടങ്ങി.