News Crime

കൊലയാളിയില്‍ നിന്ന് ബ്ലോഗ് എഴുത്തുകാരനിലേക്ക് വളര്‍ന്ന മാര്‍ട്ടിന്‍ കോക്ക്

കൊലയാളിയില്‍ നിന്ന് ബ്ലോഗ് എഴുത്തുകാരനിലേക്ക് വളര്‍ന്ന കഥയാണ് മാര്‍ട്ടിന്‍ കോക്കിന്റേത്. ഹോളണ്ടിലെ പ്രശസ്താനായ ബ്ലോഗ് എഴുത്തുകാരന്‍ കോക്കിന് ഭയനാകമായ ഒരു പൂര്‍വാശ്രമമുണ്ട്. കൊലക്കത്തി താഴെ വെച്ച് കോക്ക് എന്ന കൊലയാളി പിന്നീട് കൈയിലെടുത്തത് കീ ബോഡാണ്. ഹോളണ്ടിലെ അധോലോകത്തിന്റെ അണിയറക്കഥകള്‍ വെളിപ്പെടുത്തുന്ന ബ്ലോഗിന്റെ ശില്പിയാണ് കോക്ക് ഇപ്പോള്‍. ചിത്രശലഭം എന്ന് അര്‍ത്ഥം വരുന്ന ഡച്ച് വാക്ക് വല്‍ന്റേഴ്‌സ് കൂടി ചേര്‍ത്ത് വല്‍ന്റേഴ്‌സ് ക്രൈം എന്നു പേരിട്ടിരിക്കുന്ന ബ്ലോഗിലെ എഴുത്തുകള്‍ ഹോളണ്ടില്‍ വലിയൊരു ആരാധക നിരയെ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. നാല്പത് ലക്ഷം പേരാണ് ബ്ലോഗിന്റെ വ്യൂവേഴസ് എന്ന് Google Analytics page ബലത്തില്‍ കോക്ക് അവകാശപ്പെട്ടു. പരസ്യം നല്‍കാന്‍ കമ്പനികള്‍ മത്സരിക്കുന്നു. നല്ലൊരു തുക പരസ്യവരുമാനമായി കോക്കിന്റെ കീശയിലും എത്തുന്നുണ്ട്. 2016 ഡിസം ബര്‍ 8-ാം തിയതി രാത്രി ആംസ്റ്റര്‍ഡാമിന് പുറത്തുള്ള തന്റെ പ്രിയപ്പെട്ട ബൊക്കാച്ചോ സെക്‌സ് ക്ലബില്‍ വെച്ച് കോക്ക് വെടിയേറ്റ് മരിച്ചു.