രാജ്യത്തെ മുൾമുനയിൽ നിർത്തിയ ബുരാരി കൂട്ടമരണം
പ്രദേശവാസികൾക്കിടയിലും അടുത്തറിയാവുന്നവർക്കിടയിലും മികച്ച അഭിപ്രായമുള്ള കുടുംബം.പൊതുസമൂഹത്തിന് മുമ്പിൽ താരതമ്യേന ഉയർന്ന സന്തുഷ്ട കുടുംബം.എന്നാൽ ഒരു നാൾ ഇരുട്ടി വെളുത്തപ്പോൾ കണ്ടത് വീടിനകത്ത് തൂങ്ങിയാടുന്ന ആ കുടുംബത്തിലെ പതിനൊന്ന് പേരെയാണ്. 2018ൽ രാജ്യത്തെ മുൾമുനയിൽ നിർത്തിയ ബുരാരി കൂട്ടമരണം. ചില കുറ്റകൃത്യങ്ങൾ അങ്ങനെയാണ്.കേൾക്കുമ്പോൾ ആരിലും ഭയം ഉളവാക്കുന്ന...കൂടുതൽ അറിയാൻ ശ്രമിക്കുന്തോറും ഞരമ്പുകളെ വരിഞ്ഞ് മുറുക്കുന്നവ. അത്തരം കുറ്റകൃത്യങ്ങളിലേക്കും അറിയാപുറങ്ങളിലേക്കും ഒരു മടക്ക യാത്ര...അത്തരമൊരു കുപ്രസിദ്ധ കഥയിലേക്ക്