News Crime

എറണാകുളത്ത് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു

കൊച്ചി: എറണാകുളം പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ‌മാനാശേരി സ്വദേശി ബിനോയിയാണ് കൊലപാതകത്തിന് പിന്നിൽ. മോഷണമുതൽ പങ്കുവെയ്ക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്. കവർച്ച കേസിലെ പ്രതികളെ പോലീസ് പിടിച്ചപ്പോഴാണ് പുല്ലേപ്പടി കൊലപാതകം തെളിഞ്ഞത്.