News Crime

ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. ബാലഭാസ്കറിന്റെ മരണത്തിൽ സ്വർണ്ണക്കടത്ത് സംഘത്തെ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ബാങ്ക് അക്കൗണ്ടിൽ സംശയകരമായ ഇടപാടുകൾ ഉണ്ടായെന്നും ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യങ്ങൾ കൂടി സിബിഐ പരിഗണിച്ചേക്കും.