News Crime

സ്വപ്നയ്‌ക്കെതിരായ വ്യാജപരാതിക്കേസ്: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന്

തിരുവനന്തപുരം: സ്വപ്നയ്‌ക്കെതിരായ വ്യാജപരാതിക്കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന്. തിരുവന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്വപ്ന കേസില്‍ രണ്ടാം പ്രതിയാണ്. ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് സ്വപ്നയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.