News Crime

സ്വര്‍ണക്കടത്ത് കേസ്: അനീഷ് രാജന്റെ പരാമര്‍ശം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു

ന്യൂഡല്‍ഹി: കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ അനീഷ് രാജന്റെ പരാമര്‍ശം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു. സ്വര്‍ണ്ണം വിട്ടു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാരും വിളിച്ചിട്ടില്ലെന്ന് അനീഷ് രാജന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോണ്‍സുലേറ്റിലെ അറ്റാഷെയെ ചോദ്യം ചെയ്യുന്നതിന് യു.എ.ഇ വിദേശമന്ത്രാലയത്തിന്റെ അനുമതി തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. അതേസമയം, സി.ബി.ഐയ്ക്ക് പുറമെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കള്ളക്കടത്തു കേസിന്റെ വിവരങ്ങള്‍ തേടി.