News Crime

ചെമ്പരിക്ക ഖാസിയുടേത് അപകടമരണമാകാന്‍ സാധ്യത: സിബിഐ അന്വേഷണ റിപ്പോര്‍ട്ട്

കാസര്‍കോട്: ചെമ്പരിക്ക ഖാസിയുടേത് അപകടമരണമാകാനിടയുണ്ടെന്ന് സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട്. മന:ശാസ്ത്ര അപഗ്രഥന പരിശോധനയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതേ സമയം കോടതി തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്നാണ് ഖാസിയുടെ കുടുംബത്തിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും തീരുമാനം.