News Crime

ചിതറ കൊലപാതകം; റിമാന്റ് റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന്

കൊല്ലം: ചിതറ കൊലപാതകത്തില്‍ പ്രതി ഷാജഹാന്‍ ബഷീറിനെ കുത്തിയത് കോണ്‍ഗ്രസുകാരനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ബഷീറിനെ പ്രതി ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയതില്‍ അടിപിടിയുണ്ടായി. അടിപിടിയില്‍ പരിക്കേറ്റ വിരോധത്തിലാണ് ഷാജഹാന്‍ കൊലപാതകം നടത്തിയതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന് ലഭിച്ചു.