News Crime

സ്വര്‍ണക്കടത്ത് കേസില്‍ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനായിരുന്ന സിവില്‍ പൊലിസ് ഓഫിസര്‍ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് പിടിച്ച ശേഷം സ്വപ്നയെയും സരിത്തിനെയും ഇയാള്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയ സാഹചര്യത്തിലാണിത്.