News Crime

ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റര്‍ ചെയ്ത കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ വ്യാഴാഴ്ച ഒരുദിവസം മുഴുവന്‍നീണ്ട വാദപ്രതിവാദത്തിനുശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയാനായി കേസ് മാറ്റിയത്. കഴിഞ്ഞമാസം 29ാം തിയതിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. അതിനുശേഷം വ്യാഴാഴ്ച വരെ അദ്ദേഹം ഇ.ഡിയുടെ കസ്റ്റഡിയിലായിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി കാക്കനാട് ജയിലിലാണ് ശിവശങ്കര്‍ ഉളളത്. ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെട്ടേക്കാം മാത്രമല്ല അദ്ദേഹം ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. ഒളിവില്‍ പോയാല്‍ തിരികെ പിടികൂടുക എളുപ്പമായിരിക്കില്ല അതുകൊണ്ടുതന്നെ ജാമ്യം നല്‍കരുത് എന്നായിരുന്നു ഇ.ഡിയുടെ വാദം.