News Crime

കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2020ല്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറവ്

തിരുവനന്തപുരം: കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2020-ല്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറവ്. പീഡനം, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായത്. കോവിഡും ലോക്ഡൗണ്‍ കാലവും കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയെന്നാണ് പൊതുവിലയിരുത്തല്‍.