News Crime

പോലീസുകാരെ മര്‍ദ്ദിച്ച കേസ്: എസ്.എഫ്.ഐ നേതാവിനെ ന്യായിക്കരിച്ച് സിപിഎം

തിരുവനന്തപുരം: പോലീസുകാരെ മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതിയായ എസ്.എഫ്.ഐ. നേതാവിനെ ന്യായികരിച്ച് സിപിഎം. നസിം കുറ്റക്കാരനല്ലെന്നും ബിജെപിക്കാരായ പോലീസുകാര്‍ പ്രതിയാക്കിയതാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം,മന്ത്രിമാര്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ നസിം എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.