News Crime

നോക്കുകൂലി നല്‍കിയില്ല: യുവാവിന്റെ ശരീരത്തിലൂടെ ഓട്ടോ കയറ്റി, സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: നോക്കുകൂലി നല്‍കാത്തതിനെ തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തെത്തുടര്‍ന്ന് പാറശ്ശാല സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ യുവാവിന്റെ ശരീരത്തിലൂടെ ഓട്ടോ കയറ്റി ഇറക്കിയെന്നാണ് പരാതി. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് വധശ്രമത്തിന് കേസെടുത്താണ് പോലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. സെന്തില്‍ എന്ന ചക്ക വ്യാപാരിയാണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടയിലാണ് പ്രദീപും സംഘവും സെന്തിലിന്റെ ശരീരത്തിലൂടെ ഓട്ടോ കയറ്റി ഇറക്കിയത്.