News Crime

സ്വര്‍ണക്കടത്ത് കേസ് സിപിഎം അവൈലബിള്‍ പി ബി യോഗം ചര്‍ച്ച ചെയ്തു

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് സി.പി.എം അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്തു. സംസ്ഥാന ഘടകം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടാണ് ചര്‍ച്ചയായത്. സംഭവം സാമ്പത്തിക കുറ്റകൃത്യമെന്നും, പാര്‍ട്ടിയും സര്‍ക്കാരുമായി ബന്ധമില്ല എന്നുമാണ് സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട്. ആവശ്യമെങ്കില്‍ വിശദമായ ചര്‍ച്ചകള്‍ ഈ മാസം ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.