News Crime

അമേരിക്കയിലെ പുസ്തക വിപണി കീഴടക്കി ക്രൈം ത്രില്ലറുകളും

ഹൊറര്‍ നോവലുകളും അമേരിക്കയിലെ പുസ്തക വിപണി കീഴടക്കുന്നത് ക്രൈം ത്രില്ലറുകളും ഹൊറര്‍ നോവലുകളും. എഴുത്തുകാരില്‍ കോടികള്‍ വാരുന്നതും ഈ ശ്രേണിയിലുള്ളവര്‍ തന്നെ. എഴുത്തുകാരിലെ രാജാവും റാണിയും ക്രൈം ത്രില്ലറുകളുടെ ആശാന്മാരെന്ന് ചുരുക്കം. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പതിനൊന്ന് എഴുത്തുകാരുടെ രണ്ടരക്കോടി പുസ്തകങ്ങളാണ് 2017 ജൂണ്‍ ഒന്നു മുതല്‍ 2018 ജൂണ്‍ ഒന്നുവരെ അമേരിക്കന്‍ വിപണിയില്‍ മാത്രം വിറ്റഴിഞ്ഞത്. പുസ്തകങ്ങളില്‍ നിന്ന് ലഭിച്ചത് 2,027 കോടി രൂപയും. ഇതില്‍ ആദ്യ അഞ്ച് സ്ഥാനത്ത് നില്‍ക്കുന്ന ആറില്‍ നാലു പേരും ക്രൈംത്രില്ലര്‍ എഴുത്തുകാരാണ്. ലോകപ്രശസ്ത ക്രൈം ത്രില്ലര്‍ എഴുത്തുകാരന്‍ ജെയിംസ് പാറ്റേഴ്‌സണാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം പുസ്തക വില്‍പണയിലൂടെ പാറ്റേഴ്‌സണ്‍ നേടിയത് 616 കോടി രൂപയാണ്. 45 ലക്ഷം പുസ്തകങ്ങളാണ് വിറ്റു പോയത്. കഴിഞ്ഞ ജൂണ്‍ മാസത്തിനു ശേഷം പുറത്തിറങ്ങിയ 'ദ പ്രസിഡന്റ് ഈ മിസിംഗ്' എന്ന ഏറ്റവും പുതിയ പുസ്തകമാണ് പാറ്റേഴ്‌സണിന്റെ ഹിറ്റ്‌ലിസ്റ്റില്‍ മികച്ചത്.