News Crime

അമേരിക്കയില്‍ വധശിക്ഷ കാത്ത് 51 പെണ്‍കൊലയാളികള്‍

കൊല്ലും കൊലയ്ക്കും പുരുഷനോളം പോരും സ്്ത്രീയും. അമേരിക്കയില്‍ കൊലയാളികള്‍ എന്ന് കണ്ടെത്തിയ അന്‍പത്തിയൊന്ന് സ്ത്രീകളാണ് വധശിക്ഷ കാത്ത് തടവറകളില്‍ കഴിയുന്നത്. സ്ത്രീ കുറ്റവാളികള്‍ നടത്തിയ കൊലപാതകങ്ങള്‍ മിക്കതും അത്രയേറെ പൈശാ ചികമായതും. കൊന്നത് അയല്‍ക്കാരെയും കുട്ടികളെയും കാമുകന്മാരെയും, അപരിചിതരേയും. പലപ്പോള്‍ പല സാഹചര്യങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍. അംഗഭാഗങ്ങള്‍ മുറിച്ചു മാറ്റിയും പട്ടിണിക്കിട്ടും ജീവനോടെ കുഴിച്ചിട്ടും ജീവനെടുക്കുന്ന, മനസാക്ഷിയില്ലാത്തവര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ക്രൂരത. പെണ്‍കുറ്റവാളികള്‍ നടത്തിയ കൊലപാതകക്കേസുകളുടെ ചരിത്രം കേട്ടാല്‍ രക്ത മുറയും. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇതുവരെ 54 സ്ത്രീ കുറ്റവാളികളുടെ വധശിക്ഷ അമേരിക്ക നടപ്പാക്കിക്കഴിഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ടെക്‌സാസ്, ജോര്‍ജിയ, ഫേല്‍റിഡ, ഒക്‌ലാഹോമ, അലബാമാ, നോര്‍ത്ത് കരോളിന, അര്‍ക്കന്‍സാ, വിജര്‍ജീനിയ എന്നീ സ്‌റ്റേറ്റുകളിലാണ് പെണ്‍കൊലയാളികളുടെ വധശിക്ഷ നടപ്പായത്. 2015ലാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ സ്ത്രീക ളുടെ വധശിക്ഷ നടപ്പാക്കിയത്.