News Crime

മരിച്ചയാളുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന ലോബി കൊച്ചിയില്‍

കൊച്ചി: മരിച്ചയാളുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുന്ന ലോബി കൊച്ചിയില്‍ സജീവം. ഹാക്കിങിലൂടെ പണം തട്ടിയെടുത്തു കൊടുത്താല്‍ കോടികള്‍ നല്‍കാമെന്ന് എത്തിക്കല്‍ ഹാക്കര്‍ക്ക് വാഗ്ദാനം നല്‍കി. ബാങ്ക് അക്കൗണ്ട് രേഖകള്‍ അടക്കം നല്‍കാമെന്നും പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കണമെന്നും ആവശ്യപ്പെടുന്ന ശബ്ദരേഖ മാതൃഭൂമി ന്യൂസിന് ലഭിച്ചു.