News Crime

ട്രഷറികളില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ പ്രതി പിടിയില്‍

തിരൂര്‍: മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, പൊന്നാനി സബ് ട്രഷറികളില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ ചങ്ങരംകുളം സബ് ട്രഷറിയിലെ ജൂനിയര്‍ അക്കൗണ്ടന്റ് കെ. സന്തോഷ് തമിഴ്‌നാട്ടില്‍ അറസ്റ്റിലായി. പൊന്നാനി സബ് ട്രഷറിയിലെ സ്ഥിര നിക്ഷേപ രസീത് ബുക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.