News Crime

നെയ്യാറ്റിന്‍കരയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പിയുമായുള്ള തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനാകാതെ പോലീസ്. കൊലക്കുറ്റത്തിന് കേസെടുത്തെങ്കിലും ഡി.വൈ.എസ്.പി. ഹരികുമാറിനെ പോലീസ് തന്നെ ഒളിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. അതേസമയം, സംഭവത്തെ സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമായി കൂടി ഉപയോഗിക്കുകയാണ് പ്രതിപക്ഷം.