News Crime

റിസോര്‍ട്ട് ഉടമയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍

വയനാട്: റിസോര്‍ട്ട് ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി മലവയല്‍ സ്വദേശി നെബൂ വിന്‍സെന്റ് സാമുവല്‍ ആണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മീനങ്ങാടി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയതാണ് കാരണമെന്ന് ഇയാള്‍ മൊഴി നല്‍കി.