News Crime

ജെസ്‌നയ്ക്കായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് സജീവമാക്കി

കോട്ടയം: കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌നയ്ക്കായുള്ള അന്വേഷണം സജീവമാക്കി ക്രൈംബ്രാഞ്ച്. കേസ് അന്വേഷണത്തിന്റെ ഭാഗമായി മുണ്ടക്കയം പഞ്ചായത്ത് ഓഫീസിലെത്തി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദേശീയ പാതയില്‍ മുണ്ടക്കയം ബസ്റ്റാന്‍ഡ് കവാടത്തിനു സമീപത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്നു ശേഖരിച്ച ദൃശ്യങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. സംശയകരമായ രീതിയില്‍ ചുവപ്പ് നിറത്തിലുള്ള കാറും ദൃശ്യങ്ങളിലുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ മാര്‍ച്ചിലാണ് പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും ജെസ്‌നയെ കാണാതായത്.