News Crime

അമരിക്കയിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളി ജയിംസ് ബള്‍ജര്‍ കൊല്ലപ്പെട്ടു

അമരിക്കയിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളി ജയിലില്‍ കൊല്ലപ്പെട്ടു. എഫ്.ബി.ഐയുടെ കണ്ണിലെ കരടായിരുന്ന ജയിംസ് 'വൈറ്റി' ബള്‍ജര്‍ ആണ് വെസ്റ്റ് വിര്‍ജീനിയ ജയിലില്‍ മരിച്ചത്. കൊലപാതകത്തിന് പിന്നിലെ ശക്തികള്‍ ആരെന്ന് കണ്ടെത്തിയിട്ടില്ല. ജയില്‍ മാറ്റത്തിന് തൊട്ടു പിന്നാലെ നടന്ന കൊലപാതകം ബള്‍ജറുടെ ജീവിതം പോലെ തന്നെ ദുരൂഹവും ഹിംസാത്മകവുമാണ്. ബള്‍ജറുടെ ജീവിതം കേന്ദ്രമാക്കിയാണ് 2015-ല്‍ പുറത്തിറങ്ങിയ ജോണി ഡെപ്പ് നായകനായ 'ബ്ലാക്ക് മാസ്' എന്ന മഹാളിവുഡ് ചിത്രം നിര്‍മ്മിച്ചത്.