News Crime

സ്ത്രീകൊലപാതകങ്ങളില്‍ കൊലയാളികള്‍ കാമുകന്മാരാണെന്ന് സര്‍വ്വേ

ഒരു പതിറ്റാണ്ടിനിടെ അമേരിക്കയില്‍ കൊല്ലപ്പെട്ട സ്ത്രീകളില്‍ പകുതിയിലേറെ പേരുടെ ഘാതകരും കാമുകന്മാരോ മുന്‍ കാമുകന്മാരോ ആണെന്ന് സര്‍വേ. ദ വാഷിംഗ് ടണ്‍ പോസ്റ്റ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. അമേരിക്കയിലെ പ്രധാനപ്പെട്ട അമ്പതു നഗരങ്ങളിലെ സ്ത്രീ കൊലപാതകങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഏഴായിരം സ്ത്രീകളുടെ കൊലപാതകക്കേസുകള്‍. ഇതില്‍ 4500 പേരും കൊല്ലപ്പെട്ടത് അടുത്ത ബന്ധമുള്ളവരാലാണ്. 2000പേര്‍ കാമുകന്മാരാലോ മുന്‍ കാമുകന്മാരാലോ ആണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും റെക്കോഡുകളും പരിശോധിച്ചാണ് ദ വാഷിംഗ്ടണ്‍ പോസ്റ്റ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. ഈ പട്ടികയില്‍ മുന്നൂറോളം കൊലപാതകങ്ങളിലെ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചത്തലമുണ്ടോ എന്നും പരിശോധനാ വിധേയമാക്കിയിരുന്നു. മൂന്നില്‍ ഒന്ന് സംഭവങ്ങളിലും പ്രതികള്‍ക്ക് അത്തരം പശ്ചാത്തലമുണ്ടെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ കേസുകളിലും പ്രതികളുടെ പശ്ചാത്തലം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയിട്ടുമുണ്ട്. 47 പ്രധാന നഗരങ്ങളില്‍ 46 ശതമാനം സ്ത്രീകളും കാമുകന്മാരാലോ ഭര്‍ത്താക്കന്മാരാലോ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത്തരം കൊലപാതങ്ങള്‍ മൃഗീയമാണ്. കാല്‍ ശതമാനം കേസുകളില്‍ സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തിയതാണ്. എണ്‍പതുശതമാനം കൊലപാതകങ്ങളിലും തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ്. ഇതില്‍ പകുതിയിലധികവും ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്നുള്ള കൊലപാതകങ്ങളാണ്.