News Crime

എം ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി; 11 മണിക്കൂര്‍ നീണ്ടു

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ കസ്റ്റംസ് പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന നിര്‍ദ്ദേശം നല്‍കി അദ്ദേഹത്തെ വിട്ടയച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശനിയാഴ്ച കസ്റ്റംസ് ശിവശങ്കറില്‍നിന്ന് ആരാഞ്ഞത്.