News Crime

സ്വര്‍ണക്കടത്ത് കേസില്‍ ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കേസില്‍ അറസ്റ്റിലായ സംജുവിന്റെ ബന്ധുവായ ഷംസുദീനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ കൊച്ചി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി ഇന്ന് വിധി പറയും. സ്വപ്നയ്ക്ക് ഉന്നത സ്വാധീനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു.